ഗേൾ ഫ്രണ്ടായി രശ്മിക, ലവ് ബോയിയായി ദീക്ഷിത്

Saturday 19 July 2025 6:20 AM IST

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന " ദി ഗേൾഫ്രണ്ട്" എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. "നദിവേ" എന്ന ടൈറ്റിലോടെ പുറത്ത് വന്ന ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് അരുൺ ആളാട്ട് ആണ്. ഹിഷാം അബ്ദുൾ വഹാബ് സംഗീതം ഒരുക്കിയ ഗാനം ആലപിച്ചതും അദ്ദേഹം തന്നെയാണ്.തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ആണ് ഗാനം റിലീസ് ചെയ്തത്. രാകേന്ദു മൗലി ആണ് തെലുങ്ക് പതിപ്പിന് വരികൾ രചിച്ചത്.രശ്മികയും ദീക്ഷിത് ഷെട്ടിയും തമ്മിൽ മനോഹരമായ ഓൺ-സ്ക്രീൻ കെമിസ്ട്രി ഗാനത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു.വിശ്വകിരൺ നമ്പി നൃത്തസംവിധാനം നിർവഹിക്കുന്നു. അവരുടെ മനോഹരമായ നൃത്തച്ചുവടുകൾ ഗാനത്തിൻ്റെ ഹൈലൈറ്റ് ആണ്.

ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം അല്ലു അരവിന്ദ് അവതരിപ്പിക്കുന്നു. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം മനോഹരമായ പ്രണയകഥയാണ് പറയുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേർന്നാണ് നിർമ്മാണം. , വസ്ത്രാലങ്കാരം - ശ്രവ്യ വർമ്മ, പ്രൊഡക്ഷൻ ഡിസൈൻ - എസ് രാമകൃഷ്ണ, മൗനിക നിഗോത്രി, പി.ആർ. ഒ ശബരി.