ഉമ്മൻചാണ്ടി അനുസ്മരണം
Saturday 19 July 2025 1:53 AM IST
ചിറ്റൂർ: കൊഴിഞ്ഞാമ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി.പ്രീത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മുൻ ജനറൽ സെക്രട്ടറി പി.ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.ഇക്ബാൽ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വൃന്ദ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് നാസർ എന്നിവർ പങ്കെടുത്തു.