പി.എൻ.പണിക്കർ വായനാമാസാചരണം സമാപിച്ചു

Friday 18 July 2025 8:54 PM IST

കണ്ണൂർ:പി.എൻ പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ദേശീയ വായനാ മാസാചരണത്തിന്റെ ജില്ലാതല സമാപനവും ക്വിസ് മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കണ്ണൂർ ഗവ.മെൻ ടി.ടി.ഐ സ്‌കൂൾ ഹാളിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി.വിനീഷ് ഉദ്ഘാടനം ചെയ്തു. പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കാരയിൽ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ജില്ലാ കൺവീനർ പി.സതീഷ് കുമാർ, കാൻഫെഡ് ജില്ലാ ചെയർമാൻ പി.കെ.പ്രേമരാജൻ, ഡി.ഡി.ഇ ഓഫീസ് നൂൺ ഫീഡിംഗ് സൂപ്പർവൈസർ ടി.വി. ഗിരീഷ്, കാൻഫെഡ് കോ ഓർഡിനേറ്റർ പവിത്രൻ കൊതേരി, സുമ പള്ളിപ്രം എന്നിവർ സംസാരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പുമായും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പുമായും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.