ജീവചരിത്രം പ്രകാശനം
Saturday 19 July 2025 1:33 AM IST
കൊച്ചി: ഗൾഫാർ ഡോ. പി. മുഹമ്മദലിയുടെ വാണിജ്യ സാമൂഹ്യ മേഖലകളിലെ സംഭാവനകൾ വിശദീകരിക്കുന്ന പുസ്തകം 'ദി പയനിയർ" പ്രകാശനം ചെയ്തു. ഡോ. എൻ.എം ഷറഫുദ്ദീൻ രചിച്ച പുസ്‌തകം ജസ്റ്റിസ് സി.കെ അബ്ദുൽ റഹീമിന് നൽകി മുൻ അംബാസഡർ വേണു രാജാമണി പ്രകാശനം ചെയ്തു. ഡോ. അഷറഫ് കടക്കൽ പുസ്തകം പരിചയപ്പെടുത്തി. ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിച്ചു. പി. രാമചന്ദ്രൻ, ലോക്‌നാഥ് ബെഹ്‌റ, വി.എ ഹസൻ, സിദ്ദീഖ് അഹമ്മദ്, സി.പി സാലി, സി.എച്ച് അബ്ദുൽ റഹിം, ഷാമിൽ ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.