ഗുരുദേവ ചിത്രം നാളെ ജില്ലയിൽ
കൊച്ചി: ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന സമ്മേളന വേദിയിൽ സ്ഥാപിക്കാനുള്ള ശ്രീനാരായണ ഗുരുദേവ ഛായാചിത്രത്തിന് നാളെ (19) ജില്ലയിൽ വരവേല്പ് നൽകും. കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിൽ നിന്നാരംഭിച്ച പര്യടനത്തിന് ജില്ലയിൽ അങ്കമാലി എസ്.എൻ.ഡി.പി ശാഖായോഗം, അങ്കമാലി ശ്രീനാരായണ ധർമ്മ വിദ്യാപീഠം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. ആലുവ അദ്വൈതാശ്രമത്തിൽ 12.30ന് നൽകുന്ന സ്വീകരണത്തിൽ സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് 2.30ന് കാക്കനാട് ശ്രീനാരായണ സാംസ്കാരിക സൗധത്തിലെ സ്വീകരണം തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണിപിള്ള ഉദ്ഘാടനം ചെയ്യും.