പിണറായി സർക്കാർ വെന്റിലേറ്ററിൽ
Saturday 19 July 2025 12:00 AM IST
തൃശൂർ: കേരളത്തിൽ രാഷ്ട്രീയ മാറ്റം അനിവാര്യമാണെന്ന് മുസ്ലീംലീഗ് അഖിലേന്ത്യാ സെക്രട്ടറി ടി.എ.അഹമ്മദ് കബീർ. ഇടതുമുന്നണി സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് അദ്ധ്യക്ഷനായി. സി.എച്ച് റഷീദ്, സെക്രട്ടറി പി.എം.സാദിക്കലി, പി.എം.അമീർ, ആർ.വി അബ്ദുറഹീം , കെ.എ ഹാറൂൺ റഷീദ്, പി.കെ ഷാഹുൽഹമീദ്, എം.എ. റഷീദ്, ആർ. എ. അബ്ദുൽ മനാഫ്, ഐ.ഐ. അബ്ദുൽ മജീദ്, പി.കെ അബൂബക്കർ, പി.വി. ഉമ്മർ കുഞ്ഞി, എം.വി ഷെക്കീർ, സി. അഷറഫ്, കെ.കെ. ഹംസക്കുട്ടി, പി. എ അബ്ദുൽ കരീം, വി.എം മുഹമ്മദ് ഗസ്സാലി എന്നിവർ നേതൃത്വം നൽകി.