ഇൻഫോപാർക്ക് ഫുട്‌ബാൾ ടൂർണമെന്റ്
Saturday 19 July 2025 12:00 AM IST
തൃശൂർ: ഇൻഫോപാർക്കിലെ കമ്പനികളിലെ ജീവനക്കാർക്കായി സംഘടിപ്പിച്ച ഇൻഫോപാർക്ക് സോക്കർ ലീഗിൽ ഗലാറ്റികോ എക്‌സ്പ്രസ് സൊല്യൂഷൻസ് ചാമ്പ്യൻമാരായി. ഫൈനലിൽ വെബ് ആൻഡ് ക്രാഫ്റ്റ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇൻഫോപാർക്ക് തൃശൂർ ടെക്കീസ് ക്ലബാണ് സോക്കർ ലീഗ് സംഘടിപ്പിച്ചത്. ക്യുബസ്റ്റ് എഫ് സി മൂന്നാം സ്ഥാനം കരസ്ഥമാക്കി. കാടുകുറ്റിയിലെ ഹസ്ലർ സ്‌പോർട്‌സ് അരീനയിലായിരുന്നു മത്സരങ്ങൾ. ടി.ജെ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു. ഇൻഫോപാർക്ക് ബിസിനസ് ഡെവലപ്‌മെന്റ് അസി. മാനേജർ പ്രദീപ് കുമാർ, സീനിയർ എക്‌സിക്യൂട്ടീവ് ശ്വേത പ്രമോദ്, സീനിയർ സൈറ്റ് സൂപ്പർവൈസർ ആൽവിൻ ബാബു, ജോസ് ആന്റോ തോമസ്, ജോമി ജോൺസൻ, ഷാനവാസ് ഹസൻ, വിഷ്ണു ദാസ് തുടങ്ങിയവർ പങ്കെടുത്തു.