അമ്പലപ്പുഴ ഗോപകുമാർ അനുസ്മരണം
Saturday 19 July 2025 1:35 AM IST
അമ്പലപ്പുഴ: ഡോ.അമ്പലപ്പുഴ ഗോപകുമാറിന്റെ ഒന്നാം ചരമവാർഷികം തിങ്കളാഴ്ച അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ആഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടത്തുമെന്ന് ഡോ.നെടുമുടി ഹരികുമാർ, സി.പ്രദീപ്, ഡോ.എസ്.അജയകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 4ന്അനുസ്മരണ സമ്മേളനം കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വിവിധ പരിപാടികളിൽ മുൻമന്ത്രി ജി.സുധാകരൻ,കവി പ്രൊഫ.വി.മധുസൂദനൻ നായർ, ടി.ജെ. ആഞ്ചലോസ്, ആർ.സഞ്ജയൻ, വയലാർ ശരത്ച ന്ദ്ര വർമ്മ, ഡോ.ടി.ടി. ശ്രീകുമാർ, ഡോ.ബി.പത്മകുമാർ, ഗായകൻ കെ.എസ്. സുദീപ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.