മഹിളമോർച്ച കണ്ണ് കെട്ടി സമരം
Saturday 19 July 2025 12:00 AM IST
കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ മഹിളാ മോർച്ച കണ്ണു കെട്ടി പ്രതിഷേധം നടത്തി. സാധാരണക്കാരുടെ ആശ്രയമാവേണ്ട ആതുരാലയം കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയിരിക്കുകയാണെന്ന് ആരോപിച്ചാണ് മഹിളമോർച്ച താലൂക്ക് ആശുപത്രിക്ക് മുമ്പിൽ സമരം നടത്തിയത്. ബി.ജെ.പി സൗത്ത് സോൺ ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് രശ്മി ബാബു അദ്ധ്യക്ഷയായി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഇ.ആർ. ജിതേഷ്, ജനറൽ സെക്രട്ടറി ഐ.എസ്. മനോജ്, നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ , ദീപ രാജേന്ദ്രൻ ,രശ്മി അനിൽ, വിനിത ടിങ്കു , കെ.എ. സുനിൽകുമാർ, കെ.എസ്. ശിവറാം എന്നിവർ സംസാരിച്ചു.