സ്കൂൾ സുരക്ഷയ്ക്ക് കർശന നടപടി : തേവലക്കരയിൽ ഹെഡ്‌മിസ്ട്രസിന് സസ്പെൻഷൻ,​ മാനേജ്‌മെന്റിന് കാരണംകാണിക്കൽ നോട്ടീസ്

Saturday 19 July 2025 12:36 AM IST

തിരുവനന്തപുരം: സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കാനും വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. എന്തുവന്നാലും ശമ്പളം കിട്ടുമെന്ന അദ്ധ്യാപകരുടേയും ഉദ്യോഗസ്ഥരുടേയും മനോഭാവം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

എട്ടാം ക്ളാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ പ്രഥമാദ്ധ്യാപിക എഫ്.സുജയെ മാനേജ്മെന്റ് സസ്‌പെൻഡ് ചെയ്തു. മന്ത്രി ശിവൻകുട്ടി കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണ് സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതി നടപടി സ്വീകരിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാനേജ്‌മെന്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. മൂന്ന് ദിവസത്തിനകം മറുപടി നൽകണം. കേരള വിദ്യാഭ്യാസ ചട്ടപ്രകാരം തേവലക്കര സ്കൂൾ മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കാം. സുരക്ഷാവീഴ്ച വരുത്തുന്ന മാനേജ്മെന്റുകളിൽ നിന്ന് സ്കൂളുകൾ ഏറ്റെടുക്കാനും അംഗീകാരം റദ്ദാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

മിഥുന്റെ കുടുംബത്തിന്

മൂന്നുലക്ഷം നൽകും

ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പി.ഡി അക്കൗണ്ടിൽ നിന്ന് മൂന്നുലക്ഷം രൂപ നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു. സ്കൂൾ മാനേജ്മെന്റും ധനസഹായം നൽകണമെന്ന് നിർദ്ദേശം നൽകി. മുഖ്യമന്ത്രി കൂടുതൽ ധനസഹായം പ്രഖ്യാപിക്കും. സഹോദരന് പന്ത്രണ്ടാം ക്ലാസുവരെ പരീക്ഷാഫീസ് അടക്കമുള്ള ചെലവുകൾ ഒഴിവാക്കി വിദ്യാഭ്യാസം നൽകും.

അനാസ്ഥയിൽ വീണ്ടും

കെട്ടിടങ്ങൾ വീഴുന്നു

1. കടമ്മനിട്ടയിൽ സ്കൂൾകെട്ടിടം തകർന്നുവീണു. രാത്രിയിലായതിനാൽ ദുരന്തമൊഴിവായി. നവകേരള സദസിലുൾപ്പെടെ അപകടാവസ്ഥയെക്കുറിച്ച് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

2. പയ്യന്നൂർ ഉപജില്ലാഓഫീസ് വളപ്പിലെ ബി.ആർ.സി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. ഭിന്നശേഷി കുട്ടികൾക്കായുള്ള സെന്റർ,​ എ.ഇ.ഒ ഓഫീസ്, സ്കൂളിന്റെ സൈക്കിൾ പാർക്കിംഗ് എന്നിവയെല്ലാം ഈ കെട്ടിടത്തിലാണ്. മഴയെത്തുടർന്ന് റെഡ്അലർട്ട് പ്രഖ്യാപിച്ചതിനാൽ സ്കൂളിന് അവധിയായിരുന്നു.

മി​ഥു​നി​ല്ല,​ ​ജീ​വ​ന​റ്റ് വി​ള​ന്ത​റ​ ​എ​ഫ്.​സി

കൊ​ല്ലം​:​ ​മ​ല​ക്കു​ഴി​ ​ഗ്രൗ​ണ്ടി​ൽ​ ​ഇ​ന്ന് ​പ​ന്തു​രു​ളേ​ണ്ട​താ​യി​രു​ന്നു.​ ​വി​ള​ന്ത​റ​ ​എ​ഫ്.​സി​യും​ ​ടൈ​റ്റ​ൻ​സും​ ​കൊ​മ്പു​കോ​ർ​ക്കു​ന്ന​ ​അ​വ​ധി​ ​ദി​നം.​ ​പ​ക്ഷേ,​ ​എ​ഫ്.​സി​യു​ടെ​ ​നെ​ടും​തൂ​ണാ​യ​ ​മി​ഥു​ൻ​ ​മോ​ർ​ച്ച​റി​യി​ൽ​ ​വി​റ​ങ്ങ​ലി​ച്ചു​ ​കി​ട​ക്കു​ന്നു.​ ​ക​ളി​യാ​വേ​ശ​ത്തി​ന്റെ​ ​ആ​ർ​പ്പു​വി​ളി​യ​ല്ല,​ ​ഇ​ന്നു​യ​രു​ക​ ​പ്രി​യ​തോ​ഴ​നെ​ ​നി​ത്യ​ത​യി​ലേ​ക്ക് ​യാ​ത്ര​യാ​ക്കു​ന്ന​ ​കൂ​ട്ട​നി​ല​വി​ളി​യാ​കും.തേ​വ​ല​ക്ക​ര​ ​സ്കൂ​ളി​ൽ​ ​ഷോ​ക്കേ​റ്റു​ ​മ​രി​ച്ച​ ​മി​ഥു​ന്റെ​ ​വീ​ട്ടു​മു​റ്റ​ത്താ​ണ് ​ഗ്രൗ​ണ്ട്.​ ​സ്കൂ​ൾ​ ​കു​ട്ടി​ക​ൾ​ ​അം​ഗ​ങ്ങ​ളാ​യ​ ​ര​ണ്ട് ​ഫു​ട്ബാ​ൾ​ ​ക്ള​ബ്ബു​ക​ൾ.​ ​ വി​ള​ന്ത​റ​ ​എ​ഫ്.​സി​യു​ടെ​ ​ക​രു​ത്ത​നാ​യ​ ​പ്ര​തി​രോ​ധ​മാ​യി​രു​ന്നു​ ​മി​ഥു​ൻ.​ ​അ​വ​നെ​ ​മ​റി​ക​ട​ന്ന് ​പ​ന്ത് ​പോ​സ്റ്റി​ലെ​ത്തി​ക്കാ​ൻ​ ​ഏ​റെ​ ​വി​യ​ർ​ത്തി​രു​ന്നു​ ​എ​തി​രാ​ളി​ക​ൾ.​ ​ദി​വ​സ​വും​ ​വൈ​കി​ട്ടാ​യി​രു​ന്നു​ ​പ്രാ​ക്ടീ​സ്.​ ​സ്കൂ​ൾ​ ​വി​ട്ട് ​വ​ന്നാ​ലു​ട​ൻ​ ​മി​ഥു​നും​ ​കൂ​ട്ട​രും​ ​ഗ്രൗ​ണ്ടി​ലെ​ത്തും.​ ​ശ​നി​യും​ ​ഞാ​യ​റും​ ​മ​ത്സ​ര​മു​ണ്ടാ​വും.​ ​പി​ന്നെ,​ ​ശാ​സ്താം​കോ​ട്ട​ ​ത​ടാ​ക​ത്തി​ൽ​ ​ചൂ​ണ്ട​യി​ട​ലും​ ​കു​ളി​യും. മി​ഥു​ന്റെ​ ​വേ​ർ​പാ​ട് ​കൂ​ട്ടു​കാ​രെ​ ​ആ​കെ​ ​ത​ള​ർ​ത്തി.​ ​ഗ്രൗ​ണ്ടി​ന​രി​കെ​ ​സ​ങ്ക​ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ​വി​ള​ന്ത​റ​ ​എ​ഫ്.​സി​യി​ലെ​ ​വി​ശ്വ​യും​ ​ആ​രോ​മ​ലും​ ​ചൈ​ത്ര​നും​ ​കാ​ർ​ത്തി​ക്കും​ ​കൃ​ഷ്ണ​നാ​ഥു​മൊ​ക്കെ.​ ​ഇ​നി​ ​ഉ​ട​നൊ​ന്നും​ ​ക​ളി​ക്കാ​നു​ള്ള​ ​ഊ​ർ​ജം​ ​അ​വ​ർ​ക്കി​ല്ല. ഫു​ട്ബോ​ളി​ലും​ ​ഷ​ട്ടി​ൽ​ ​ബാ​ഡ്മി​ന്റ​ണി​ലു​മൊ​ക്കെ​ ​തി​ള​ങ്ങി​യി​രു​ന്ന​ ​മി​ഥു​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ്വ​പ്നം​ ​പ​ട്ടാ​ള​ക്കാ​ര​നാ​വ​ണം​ ​എ​ന്ന​താ​യി​രു​ന്നു.​ ​ഇ​ക്കാ​ര്യം​ ​അ​ച്ഛ​നോ​ടും​ ​അ​മ്മ​യോ​ടും​ ​കൂ​ട്ടു​കാ​രോ​ടു​മൊ​ക്കെ​ ​എ​പ്പോ​ഴും​ ​പ​റ​യു​മാ​യി​രു​ന്നു.