സ്കൂളുകളിൽ പായസവിതരണം
Saturday 19 July 2025 1:36 AM IST
അമ്പലപ്പുഴ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് കരുമാടി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുമാടി സെന്റ് നിക്കോളാസ് എൽ. പി സ്കൂളിലും ,സാന്താക്ലോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും അങ്കണവാടികളിലും പായസവിതരണം നടത്തി. പായസം വിതരണം സെന്റ് നിക്കോളാസ് പള്ളി വികാരി ഫാദർ മാത്യു നടക്കൽ ഉദ്ഘാടനം ചെയ്തു. കരുമാടി മുരളി, പി. രാജൻ, തങ്കച്ചൻ നാല്പതിച്ചിറ, ഗോപിക്കുട്ടൻ നായർ, ജെ.പി.പുത്തേഴം, ജോഷി തോമസ് ,ആർ. രാജേഷ് ,ബിജു കണ്ടത്തിപ്പറമ്പ്, ബിജു കന്നിട്ടച്ചിറ തുടങ്ങിയവർ പങ്കെടുത്തു.