രാമായണ പാരായണം

Saturday 19 July 2025 12:40 AM IST
മേപ്പയ്യൂർ മങ്ങാട്ടുമ്മൽ പരദേവതാ ക്ഷേത്രത്തിൽ നടക്കുന്ന രാമായണപരായണം

മേപ്പയ്യൂർ: കർക്കടകമാസാചരണത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ മങ്ങാട്ടുമ്മൽ പരദേവതാ ക്ഷേത്രത്തിൽ രാമായണപരായണം തുടങ്ങി. വിജയൻ വിളയാട്ടൂർ, സി.എം. ബാബു,പത്മിനി മലയിൽ എന്നിവർ പാരായണം നടത്തി. ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് സി.എം ബാലൻ രാമായണം പാരായണത്തിനായി കൈമാറി. സെക്രട്ടറി എം.എം ബാബു, ടി.കെ പ്രഭാകരൻ, വിനോദൻ ചാലിൽ, ജോതിഷ് അനുഗ്രഹ, കൊരംകണ്ടി ശ്രീധരൻ, സരസ ബാലൻ, റീന പടിക്കൽ എന്നിവർ നേതൃത്വം നൽകി. ക്ഷേത്ര ചടങ്ങുകൾക്ക് ശിവകുമാർ നമ്പൂതിരി കാർമ്മികത്വം നൽകി. വരും ദിവസങ്ങളിൽ പരായണം നടക്കും. എല്ലാ ദിവസും ഗണപതി ഹോമവും, വിശേഷാൽ പൂജയും നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.