രാമായണ മാസാചരണം
Saturday 19 July 2025 11:36 PM IST
വള്ളികുന്നം : വള്ളികുന്നം ശ്രീ ദുർഗ്ഗാ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചു. കരയോഗം പ്രസിഡന്റ് ജി.ശ്യാംക്യഷ്ണൻ ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡന്റ് ജയലക്ഷ്മി ക്യഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കരയോഗം വൈസ് പ്രസിഡന്റ് കെ.ആർ.ഭാസ്കര പിള്ള രാമായണ സന്ദേശം നൽകി, ബാലക്യഷ്ണക്കുറുപ്പ് ,വനിതാസമാജം നേതാക്കളായ ബീന മധു, ഉഷ മുരളി, വിമല കെ.സി, ലേഖാ ഉദയൻ, വിജയമ്മ, ശോഭനകുമാരി തുടങ്ങിവർ നേതൃത്വം നൽകി.