പട്ടികജാതി കമ്മീഷന് പരാതി നൽകി
Saturday 19 July 2025 12:45 AM IST
മാവേലിക്കര: മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വള്ളികുന്നം സ്വദേശി ശശിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ബി ജെ പി ആലപ്പുഴ സൗത്ത് ജില്ലാ അദ്ധ്യക്ഷൻ സന്ദീപ് വാചസ്പതി പട്ടികജാതി കമ്മീഷന് പരാതി നൽകി. കമ്മീഷന്റെ കേരള റീജണൽ ഓഫീസിൽ സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ ജി ധന്യ പരാതി സ്വീകരിച്ചു. പട്ടികജാതി പീഡന നിരോധന നിയമം അനുസരിച്ച് കേസെടുത്ത സംഭവങ്ങളിൽ അടിയന്തിര ധനസഹായത്തിന് മരണപ്പെട്ടയാളുടെ കുടുംബത്തിന് അർഹതയുണ്ടെന്നും ഇത് നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.