പകൽവീടിന് മുമ്പിൽ ധർണ നടത്തി
മല്ലപ്പള്ളി: മല്ലപ്പള്ളി കുന്നന്താനം ഗ്രാമ പഞ്ചായത്ത്, വൃദ്ധ ജനങ്ങൾക്കു വേണ്ടി ലക്ഷങ്ങൾ ചെലവഴിച്ച് 10 വർഷം മുമ്പ് നിർമ്മിച്ചപകൽ വീട് തുറന്നുകൊടുക്കാത്തതു മൂലം കാടുപിടിച്ച് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറിയെന്ന് ആരോപിച്ച് കുന്നന്താനം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽ വീടിനു മുമ്പിൽ ധർണ നടത്തി. വികസനഫണ്ട് ദുർവിനയോഗം ചെയ്യുന്ന പഞ്ചായത്തിന്റെ ദുർഭരണത്തിനെതിരെ പ്രതിഷേധിച്ചു. ഡി സി സി മെമ്പർ സുരേഷ് ബാബു പാലാഴി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ അദ്ധ്യഷത വഹിച്ചു. സി പി ഓമനകുമാരി, മാലതി സുരേന്ദ്രൻ, ധന്യമോൾ, ലാലി, വി. ടി. ഷാജി രാമചന്ദ്രൻ കാലായിൽ, സുനിൽ ആഞ്ഞിലിത്താനം, ദീപു തെക്കേമുറി, സാജൻ പോൾ , തമ്പി പല്ലാട്ട്, വർഗീസ് മാത്യു കുന്നന്താനം, പുരുഷോത്തമൻ പിള്ള, വിഷ്ണു എസ്. നാഥ് , അലക്‌സ് പള്ളിക്കപറമ്പിൽ, പി. കെ. രാജേന്ദ്രൻ, സുജി ഫിലിപ്പ്, റജി ഇഞ്ചക്കാടൻ എന്നിവർ പ്രസംഗിച്ചു