മുത്തൂറ്റ് ബിസിനസ് സ്കൂൾ ഉദ്ഘാടനം ഇന്ന്
Saturday 19 July 2025 12:21 AM IST
കൊച്ചി: കോർപ്പറേറ്റ് രംഗത്തെ നവ നേതാക്കളെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് രാജ്യത്തെ മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് തുടക്കമിടുന്ന മുത്തൂറ്റ് ബിസിനസ് സ്കൂളിന്റെ ഉദ്ഘാടനം ഇന്ന് കൊച്ചിയിൽ നടക്കും. പാലാരിവട്ടത്തെ മുത്തൂറ്റ് ഗ്രൂപ്പ് ആസ്ഥാനത്ത് ശശി തരൂർ എം.പി ഉദ്ഘാടനം നിർവഹിക്കും.