എസ്.ബി.ഐയ്‌ക്ക് 'മികച്ച ഉപഭോക്തൃ ബാങ്ക്' ബഹുമതി

Saturday 19 July 2025 12:28 AM IST
cs

കൊച്ചി: ലോകത്തിലെ മികച്ച ഉപഭോക്തൃ ബാങ്കായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയെ (എസ്.ബി.ഐ) ഗ്ലോബൽ ഫിനാൻസ് മാഗസിൻ തെരഞ്ഞെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കോർപ്പറേറ്റ് ഫിനാൻസ് എക്‌സിക്യുട്ടീവുകൾ, വിശകലന വിദഗ്ദ്ധർ, ബാങ്കർമാർ തുടങ്ങിയവരുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ നടത്തിയ സമഗ്രമായ ഗവേഷണത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ ബഹുമതി. ഒക്ടോബർ 18ന് വാഷിംഗ്ടൺ ഡി.സിയിൽ ഐ.എം.എഫ്, ലോകബാങ്ക് എന്നിവയുടെ വാർഷിക യോഗത്തിൽ എസ്.ബി.ഐ ചെയർമാൻ സി. എസ്. സെട്ടിക്ക് അവാർഡ് സമ്മാനിക്കും. ഗ്ലോബൽ ഫിനാൻസ് നാല് പതിറ്റാണ്ടായി 193 രാജ്യങ്ങളിലായി 50,000 വായനക്കാരുമായി കോർപ്പറേറ്റ് സാരഥികൾ, സെൻട്രൽ ബാങ്കർമാർ, സി-സ്യൂട്ട് എക്സിക്യൂട്ടീവുകൾ എന്നിവർക്കിടയിലെ സ്വീകാര്യതയുള്ള അംഗീകൃത സാമ്പത്തിക പ്രസിദ്ധീകരണമാണ്.