കാട്ടുപന്നിയിറച്ചിയും, ആയുധങ്ങളുമായി നാലുപേർ പിടിയിൽ
തളിപ്പറമ്പ്: കാട്ടുപന്നിയിറച്ചിയും, ആയുധങ്ങളുമായി നാലു പേർ ഫോറസ്റ്റിന്റെ പിടിയിലായി. ബാവുപ്പറമ്പ് പാറൂൽ ഹൗസിൽ കെ. രാജേഷ് (53), നിടുവാലൂർ പുതിയപുരയിൽ ഹൗസിൽ പി.പി സുരേഷ് (44), കുറുമാത്തൂർ തെഴുക്കുംകൂട്ടത്തിൽ ഹൗസിൽ ടി.കെ സഹദേവൻ (49), മുയ്യം തട്ടാൻവളപ്പിൽ ഹൗസിൽ ടി.വി മുനീർ (48) എന്നിവരെയാണ് തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഇവരിൽ നിന്ന് 98 കിലോ തൂക്കം വരുന്ന കാട്ടുപന്നിയിറച്ചിയും ആയുധങ്ങളും ആണ് പിടികൂടിയത്. ബാവുപ്പറമ്പ് ഭാഗത്ത് നിന്ന് കാട്ടുപന്നിയെ വേട്ടയാടി കൊണ്ടുവന്ന് കീരിയാട് റോഡിലെ രാജേഷിന്റെ വീട്ടിൽ വച്ച്മുറിച്ച് ഇറച്ചിക്കഷ്ണങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കെയാണ് പിടിയിലായത്. രഹസ്യവിവരത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം രാജേഷിന്റെ വീട്ടിലെത്തുകയായിരുന്നു. തളിപ്പറമ്പ് മജിസ്ട്രേട്ടിന്റെ ചുമതലയുള്ള കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് (രണ്ട്) കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.പ്രദീപൻ, ബീറ്റ് ഓഫീസർമാരായ പി.പി.രാജീവൻ, കെ.വി.മുഹമ്മദ് ഷാഫി, കെ.എം.ജിജേഷ്, ഡ്രൈവർ ജെ. പ്രദീപ്‌കുമാർ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.