ഫണ്ണി ടോക്സിന് തുടക്കമായി
Saturday 19 July 2025 12:50 AM IST
തിരുവനന്തപുരം: സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം യു.ആർ.സി സൗത്ത് ആവിഷ്കരിച്ച ‘ഫണ്ണി ടോക്സിന്' തുടക്കമായി.വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള അഭിരുചി വളർത്തുക,കുട്ടികളിൽ ഭാഷാപരിജ്ഞാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തിയാണ് പദ്ധതി.ആദ്യ ഘട്ടത്തിൽ സബ്‌ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലാണ് അവതരിപ്പിക്കുന്നത്.തുടർന്ന് മറ്റ് സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. സി.ആർ.സി കോഓർഡിനേറ്ററും അദ്ധ്യാപകനുമായ ഫെലിക്സ് ജോഫ്രിയാണ് ‘ഫണ്ണി ടോക്സ്’ അവതാരകൻ.