എസ്.ജെ.യു.കെ ജില്ലാ സമ്മേളനം ഇന്ന്
Sunday 20 July 2025 4:02 AM IST
തിരുവനന്തപുരം: സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ -കേരള ജില്ലാ സമ്മേളനം ഇന്ന് രാവിലെ 11ന് പ്രസ്ക്ലബിൽ നടക്കും. ജില്ലാ പ്രസിഡന്റ് എം.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് എസ്.ആർ.ശക്തിധരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.പി.രാജശേഖരൻപിള്ള പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി.ഇ.വാസുദേവ ശർമ്മ വരവുചെലവ് കണക്കും അവതരിപ്പിക്കും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.ജനാർദ്ദനൻ നായർ സംഘടനാ കാര്യങ്ങൾ വിശദീകരിക്കും. യൂണിയൻ അംഗങ്ങളായ പുരസ്‌കാര ജേതാക്കളെ ചടങ്ങിൽ ആദരിക്കും.