മാനേജ്മെന്റിനെതിരെ നടപടി വേണമെന്ന്

Saturday 19 July 2025 12:45 AM IST

തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വിദ്യാലയം തുറന്ന് പ്രവർത്തിപ്പിച്ച് വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയ സ്കൂൾ മാനേജ്മെന്റിനെ സസ്പെൻഡ് ചെയ്യണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഉത്തരവാദിത്വം പ്രധാനാദ്ധ്യാപികയുടെ തലയിൽ കെട്ടിവച്ച് മാനേജ്മെന്റിനെ സംരക്ഷിക്കാനുള്ള നീക്കം അപലപനീയമാണെന്നും കെ.പി.എസ്.ടി.എസംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ, ട്രഷറർ അനിൽ വട്ടപ്പാറ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.