ട്രാക്ടറിൽ കയറിയത് കാലുവേദന കൊണ്ടെന്ന് എ.ഡി.ജി.പി
Saturday 19 July 2025 12:51 AM IST
തിരുവനന്തപുരം: കാലുവേദന അനുഭവപ്പെട്ടതിനാലാണ് ശബരിമല യാത്രയ്ക്കിടെ ട്രാക്ടറിൽ കയറിയതെന്ന് എ.ഡി.ജി.പി എം.ആർ അജിത്കുമാർ ഡി.ജി.പിക്ക് വിശദീകരണം നൽകി. യാത്രയ്ക്കിടെയാണ് ട്രാക്ടർ വന്നത്. കാലുവേദനയായിനാൽ കയറിയെന്നാണ് വിശദീകരണം. എ.ഡി.ജി.പിക്കൊപ്പം രണ്ടു പേഴ്സനൽ സ്റ്റാഫും ട്രാക്ടറിൽ യാത്ര ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ മാസം 12നാണ് ശബരിമലയിലേക്ക് സാധനങ്ങൾ കൊണ്ടുപാകാൻ ഉപയോഗിക്കുന്ന പൊലീസിന്റെ ട്രാക്ടറിൽ എം.ആർ. അജിത്കുമാർ ശബരിമലയിലേക്കും തിരിച്ചും യാത്രചെയ്തത്.