ഓച്ചിറയിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും വീടിന്റെ താക്കോൽ ദാനവും
ക്ലാപ്പന: "വീടില്ലാത്തവർക്ക് വീട്" എന്ന ലക്ഷ്യത്തോടെ ഓച്ചിറയിൽ കോൺഗ്രസ് നടപ്പിലാക്കുന്ന ഭവന പദ്ധതിയുടെ ഉദ്ഘാടനവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണവും നടന്നു. പായിക്കുഴി ലക്ഷ്മി ഭവനത്തിൽ ലീലയുടെ കുടുംബത്തിനാണ് പദ്ധതിയുടെ ഭാഗമായി ആദ്യത്തെ വീട് സമർപ്പിച്ചത്. വീടിന്റെ താക്കോൽദാനവും ഉമ്മൻ ചാണ്ടി അനുസ്മരണ യോഗവും സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
അഡ്വ.കെ.ഗോപിനാഥൻ ഉമ്മൻ ചാണ്ടി അനുസ്മരണം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബി.എസ്.വിനോദ് അദ്ധ്യക്ഷനായി. അൻസാർ എ. മലബാർ, ബിന്ദു ജയൻ എം.എസ്.ഷൗക്കത്ത്, അഡ്വ.എം. ഇബ്രാഹിം കുട്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, ബിജു വിളയിൽ, ബേബി വേണുഗോപാൽ, അയ്യാണിക്കൽ മജീദ്, കയ്യാലത്തറ ഹരിദാസ്, കെ.ബി. ഹരിലാൽ, ഷാജി ചോയ്സ്, ബി. സെവന്തി കുമാരി, എ. ഗോപിനാഥൻ പിള്ള, എൻജിനീയർ കെ. അശോകൻ തുടങ്ങിയവർ സംസാരിച്ചു.