റഷ്യൻ യുവതിക്കെതിരെ പങ്കാളി
Saturday 19 July 2025 1:08 AM IST
ബംഗളൂരു: പങ്കാളിക്കെതിരെ ആരോപണവുമായി കർണാടകയിലെ ഗുഹയിൽനിന്ന് കണ്ടെത്തിയ റഷ്യൻ യുവതിയുടെ പങ്കാളി ഡ്രോർ ഗോൾഡ്സ്റ്റീൻ.
മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും അകറ്റുകയാണെന്നും ആരോപിച്ചു. ഗോകർണത്തെ ഗുഹയിൽനിന്നാണ് പട്രോളിംഗിനിറങ്ങിയപൊലീസ് സംഘം നിന കുട്ടിനയെയും രണ്ട് പെൺകുട്ടികളെയും കണ്ടെത്തിയത്. നിനയ്‌ക്കൊപ്പം മക്കളുടെ കസ്റ്റഡി വേണമെന്നാണ് ഡ്രോറിന്റെ ആവശ്യം. നിനയുടെ ഒരു മകൾ യുക്രെയ്നിൽവച്ച് 2018ലും മറ്റൊരു മകൾ ഇന്ത്യയിൽ വച്ച് 2020ലുമാണ് ജനിച്ചതെന്ന് ഗോവയിലെ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഇസ്രയേൽ പൗരനായ ഡ്രോർ പറയുന്നു.