കര വിഴുങ്ങി കടൽ, ജലനിരപ്പ് ഉയരുന്നു, അണക്കെട്ടിൽ റെഡ് അലേർട്ട്......

Saturday 19 July 2025 1:36 AM IST

കര വിഴുങ്ങി കടൽ, ജലനിരപ്പ് ഉയരുന്നു, അണക്കെട്ടിൽ റെഡ് അലേർട്ട്......

വയനാട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് 773.00 മീറ്റർ ആണ്. 773.50 മീറ്റർ ആയി ജലനിരപ്പ് ഉയർന്നാൽ അധിക ജലം ഒഴുക്കി വിടും. ജില്ലയിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾക്കും മതപഠന സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധിബാധകമാണ്