ജില്ലയിൽ അഞ്ചിടത്ത് മണ്ണിടിച്ചിൽ ഭീഷണി
കൊച്ചി: ഏപ്രിൽ അവസാനം മുതൽ ജില്ലയിൽ ശക്തമായ മഴ തുടരുന്നുണ്ടെങ്കിലും മണ്ണിടിച്ചിൽ ആശങ്കയിൽ കുറവ്. എങ്കിലും ജില്ലയിലെ അഞ്ച് സ്ഥലങ്ങളിൽ ഭീഷണി നിലനിൽക്കുന്നു. മണ്ണിടിച്ചിൽ സാദ്ധ്യതാ പ്രദേശങ്ങളിൽ ദുരന്തനിവാരണ വിഭാഗവും ഹസാർഡ്‌സ് വിഭാഗവും നടപ്പാക്കിയ പ്രവർത്തനങ്ങളും ജനങ്ങളെ മാറ്റി പാർപ്പിക്കാനായതും ആശങ്കകൾ കുറച്ചിട്ടുണ്ട്.
മൂവാറ്റുപുഴ വേളൂർകുന്നം കോർമലയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. എന്നാൽ തുടർച്ചയായ ദിവസങ്ങളിൽ മഴയുണ്ടായാൽ ഇവിടെയുള്ളവരെ മാറ്റിപാർപ്പിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2015ലെ കനത്ത മഴയിൽ കോർമലകുന്നിടിഞ്ഞ് എം.സി റോഡിൽ പതിച്ചിരുന്നു. കഴിഞ്ഞ തവണ വെള്ളൂർകുന്നം വില്ലേജ് ഓഫീസർ നോട്ടീസ് നൽകിയിട്ടും ഇവിടെയുള്ള കുടുംബങ്ങൾ മാറി താമസിക്കാൻ തയാറായിരുന്നില്ല. എന്നാൽ ഇത്തവണ അത്യാവശ്യ ഘട്ടത്തിൽ മാറി താമസിക്കാമെന്ന് ഇവർ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
കീലേരിമല
കീലേരിമലക്കാർക്ക് പട്ടയ ഭൂമിയിൽ വീട്
കാക്കനാടിന് സമീപം കീലേരിമലയിൽ നിന്ന് 13 കുടുംബങ്ങളെ നേരത്തെ മാറിയിരുന്നു. ഇവർക്ക് ചെമ്പുമുക്കിൽ സർക്കാർ മൂന്ന് സെന്റ് സ്ഥലം വീതം അനുവദിച്ച് പട്ടയവും നൽകി. വീട് വയ്ക്കുന്നതിന് നാല് ലക്ഷം രൂപ സഹായവുമുണ്ട്. ഇനിയിവിടെ വിരലിലെണ്ണാവുന്ന കുടുംബങ്ങൾ മാത്രമാണുള്ളത്. 2024ൽ ഒന്നിലേറെ തവണ ഇവിടെയുള്ള ആളുകൾക്ക് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്നു.
ആശങ്കിയില്ലാതെ കുട്ടമ്പുഴ
കുട്ടമ്പുഴ വനമഖല സർക്കാർ കണക്കിൽ മണ്ണിടിച്ചിൽ സാദ്ധ്യതാ പ്രദേശമാണെങ്കിലും ഇവിടെ ജനവാസം കുറവായതിനാൽ ആശങ്കയില്ല. ജനവാസമുള്ള ഇടങ്ങൾ ഇപ്പോൾ മണ്ണിടിച്ചിൽ സാദ്ധ്യതാ പട്ടികയിലും ഇല്ല.
മാനദണ്ഡങ്ങൾ പലത് ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹസാർഡ്‌സ് വിഭാഗം നടത്തുന്ന പരിശോധനയിൽ ജിയോളജിസ്റ്റ്, മണ്ണ് പരിശോധകർ, മറ്റ് അനലിസ്റ്റുമാർ തുടങ്ങിയവരാണ് ഉൾപ്പെടുക. 20ലേറെ മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് മണ്ണിടിച്ചിൽ മേഖലകൾ കണ്ടെത്തുക.
മാനദണ്ഡങ്ങളിൽ ചിലത് മണ്ണ് ചെരിവ് ഉയരം കട്ടിംഗ് വെള്ളത്തിന്റെ ഒഴുക്ക് മുൻകാല ചരിത്രം വിള്ളലുകൾ സമീപത്ത് ക്വാറികൾ ഉണ്ടോ എന്നത്
നിലവിലെ മുന്നറിയിപ്പ് മേഖലകൾ നേര്യമംഗലം- ഇടുക്കി റോഡ് നീണ്ടപാറ റോഡ് കീലേരിമല വെള്ളൂർകുന്നം കോർമല 46 ഏക്കർ കോളനി