സംരംഭകത്വ പരിശീലനം നടത്തി

Sunday 20 July 2025 12:12 AM IST

കൊച്ചി: കുസാറ്റ് സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് സെന്റർ ഒഫ് എക്‌സലെൻസ് ഫോർ ഫുഡ് ഇന്നോവേഷൻസ് ആൻഡ് സ്റ്റാർട്ടപ്പ് ഹബ്‌സിന്റെ ആഭിമുഖ്യത്തിൽ, ക്ലൈമറ്റ് റസിലിന്റ് കോസ്റ്റൽ ഫിഷർമാൻ വില്ലേജ്‌സ് പദ്ധതിയുടെ ആക്ഷൻ പ്ലാനിന്റെ ഭാഗമായി ഏകദിന സംരംഭകത്വ പരിശീലനം ഞാറക്കലിൽ സംഘടിപ്പിച്ചു. നബാർഡ്, ഫിഷറീസ് ഡെവലപ്‌മെന്റ് ഫോറം, എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. നൂതന സമുദ്രഭക്ഷ്യ ഉത്പ്പന്ന നിർമ്മാണം, സംസ്‌കരണവും വിപണനവും ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ പരിശീലനം നൽകി. ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിനി രാജു കൊല്ലഞ്ചേരി ഉദ്ഘാടനം ചെയ്തു. നബാർഡ് എറണാകുളം ജില്ല ഡെവലപ്‌മെന്റ് മാനേജർ അജീഷ് ബാലു അദ്ധ്യക്ഷനായി. ഡോ. ജിൻസൺ ജോസഫ്, ഫാ. ആന്റണി സിജൻ എന്നിവർ പങ്കെടുത്തു.