തെരുവ് നായ ശല്യം രൂക്ഷം
Sunday 20 July 2025 12:20 AM IST
തെങ്ങണ : മാടപ്പള്ളി പഞ്ചായത്തിൽ തെങ്ങണായിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷം. കൂട്ടമായി കാൽനടയാത്രക്കാർക്ക് നേരെ പാഞ്ഞടുക്കുകയാണ്. കോഴി, ആട് എന്നിവയ്ക്ക് നേരെയും ആക്രമണം പതിവായി. തെങ്ങണായിലെ വ്യാപാരശാല, നെഹ്‌റു മെമ്മോറിയൽ പബ്ലിക് ലൈബ്രറി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ കൂട്ടമായി കിടക്കുന്നത്. അടിയന്തരമായി തെരുവ് നായശല്യത്തിന് പരിഹാരം കാണാൻ അധികൃതർ ശ്രദ്ധിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. കെ.സി ആന്റണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ അൻസാരി, അജിത്, സാലി, ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.