പ്രവാസി സംഗമം സംഘടിപ്പിച്ചു
Sunday 20 July 2025 12:21 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പസ്തലേറ്റിന്റെ പത്താമത് വാർഷികവും പ്രവാസി സംഗമവും ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രലിൽ മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അദ്ധ്യക്ഷത വഹിച്ചു. സിബി വാണിയപ്പുരക്കൽ,ബിജു മട്ടാഞ്ചേരി, അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, മോൺ. മാത്യു ചങ്ങങ്കരി, മോൺ. ആന്റണി എത്തക്കാട്, സിസ്റ്റർ ബ്രിജി, ഫാ. ജിജോ മാറാട്ടുകളം, ജോ കാവാലം, സാം ആന്റോ പുത്തൻകളം എന്നിവർ പങ്കെടുത്തു. 13 പ്രവാസികളെയും കഴിഞ്ഞ വർഷം പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രവാസികളുടെ മക്കളെയും ആദരിച്ചു.