ലോഗോ പ്രകാശനം

Sunday 20 July 2025 1:54 AM IST

മുടപുരം : കൊടിയ്ക്കകത്ത് പള്ളിക്കൂടം പൂർവവിദ്യാർത്ഥി കൂട്ടായ്മയുടെ ലോഗോ പ്രകാശനം നടന്നു.കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ 1983 കാലഘട്ടത്തിലെ പൂർവവിദ്യാർത്ഥി സംഘടനയാണിത്. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ രാധാകൃഷ്ണൻ കുന്നുംപുറം പ്രകാശനം നിർവഹിച്ചു.മണികണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബിജു സ്വാഗതവും സാദിഖ് നന്ദിയും പറഞ്ഞു.മിനി, മുംതാസ്,സിന്ധു,ബീന എന്നിവർ സംസാരിച്ചു.