ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു

Sunday 20 July 2025 12:23 AM IST
ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു

വണ്ടൂർ: പോരൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സര പരീക്ഷകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. ചെറുകോട് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.എസ് , യു.എസ്.എസ് , എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയാണ് ആദരിച്ചത് . ചടങ്ങിൽ ഡോ. പി. സജീവ് മുഖ്യാതിഥിയായിരുന്നു. മുൻ ബാങ്ക് പ്രസിഡന്റുമാരായ ജെ. ക്ലീറ്റസ്, യു.സി. നന്ദകുമാർ, എം.മുരളി , പി.വിജയൻ, എൻ.രവീന്ദ്രൻ, പി.കെ. ശങ്കുണ്ണി തുടങ്ങിയവർ പങ്കെടുത്തു