'റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കണം'

Saturday 19 July 2025 7:42 PM IST

ചോറ്റാനിക്കര: ചോറ്റാനിക്കര റോഡ് റെയിൽവേ സ്റ്റേഷൻ വികസനത്തിനായി റെസിഡന്റ്സ് അസോസിയേഷനുകൾ രൂപീകരിച്ച റെയിൽവെ സ്റ്റേഷൻ വികസന സമിതി പ്രതിനിധികൾ ഫ്രാൻസിസ് ജോർജ് എം.പിക്ക് നിവേദനം സമർപ്പിച്ചു. കേരള കോൺഗ്രസ്‌ ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ്‌ കുര്യാക്കോസിന്റെ നേതൃത്വത്തിൽ സമിതി ഭാരവാഹികളായ മാത്യു ജോൺ, രാജേശ്വരി കെ.കെ., തങ്കച്ചൻ. പി.സി എന്നിവരാണ് നിവേദനം നൽകിയത്.