വനം, വന്യജീവി സംരക്ഷണ ശില്പശാല
Sunday 20 July 2025 12:49 AM IST
കൊച്ചി: കേരള ജുഡീഷ്യൽ അക്കാഡമി 'വേൾഡ് വെെൽഡ് ലെെഫ് ഫണ്ട് ' ഇന്ത്യയുമായി സഹകരിച്ച് നടത്തുന്ന വന-വന്യജീവി സംരക്ഷണ നിയമങ്ങളെക്കുറിച്ചുള്ള ശില്പശാലയ്ക്ക് തുടക്കമായി. നെടുമ്പാശേരി കോർട്ട്‌യാർഡ് ബൈ മാരിയറ്റ് ഹോട്ടലിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് വി.ജി. അരുൺ അദ്ധ്യക്ഷനായി. വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഇന്ത്യ സീനിയർ ഡയറക്ടർ ഡോ. അമിത് മല്ലിക്ക്, പരിസ്ഥിതി നിയമോപദേഷ്ടാവ് മൗലിക അറാബി, ജസ്റ്റിസ് മദൻ ബി. ലോക്കൂർ, കേരളത്തിലെ ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി. കൃഷ്ണൻ, ജുഡീഷ്യൽ അക്കാഡമി ഡയറക്ടർ കെ.എൻ. സുജിത് എന്നിവർ സംസാരിച്ചു. ഇന്ന് സമാപിക്കും.