2.57 ഗ്രാം രാസ ലഹരിയുമായി യുവാവ് അറസ്റ്റിൽ

Sunday 20 July 2025 12:00 AM IST

മട്ടാഞ്ചേരി: 2.57 ഗ്രാം രാസ ലഹരിയുമായി യുവാവ് തോപ്പുംപടി പൊലീസിന്റെ പിടിയിലായി.പള്ളുരുത്തി ദേവസ്വം പറമ്പ് വീട്ടിൽ രാഹുൽ രമേശ് (29) ആണ് പിടിയിലായത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണർ ഉമേഷ് ഗോയലിന്റെ നിർദേശ പ്രകാരം തോപ്പുംപടി പൊലീസ് ഇൻസ്പെക്ടർ എ.എൻ. ഷാജു, സബ് ഇൻസ്പെക്ടർ ശരത് കുമാർ, എ.എസ്.ഐ രൂപേഷ്, ശ്രീകാന്ത്. സി.പി.ഒമാരായ എഡ്വിൻ റോസ്, സിജു വർഗീസ്,​ ഷഞ്ജീവ്, ഉമേഷ് ഉദയൻ, ബിബിൻമോൻ, മുഹമ്മദ് തൻസീർ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ചുള്ളിക്കൽ ചക്കനാട്ട് ക്ഷേത്ര സമീപത്ത് നിന്ന് പ്രതിയെ പിടികൂടിയത്.