സ്പെഷ്യൽ മെറിറ്ര് അവാർഡുകൾ

Sunday 20 July 2025 12:05 AM IST
സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള സ്പെഷ്യൽ മെറിറ്ര് അവാർഡുദാന സമ്മേളനം പ്രതിപക്ഷനേതാവ് വി.‌ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പറവൂർ നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ വിവിധ മത്സരപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങൾക്കും സ്പെഷ്യൽ മെറിറ്ര് അവാർഡ് നൽകി. കൊല്ലം തേവലക്കരയിൽ വൈദ്യുതി ആഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന് ആദരാഞ്ജലികൾ അർപ്പിച്ചാണ് സമ്മേളനം തുടങ്ങിയത്. അവാർഡിനോടൊപ്പം കമ്പിളി കണ്ടത്തെ കൽഭരണികൾ എന്ന പുസ്തകവും നൽകി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ എം.ജെ. രാജു, ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്. രതീഷ്, കൊച്ചുറാണി, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റുമാരായ എം.എസ്. റെജി, ഫ്രാൻസിസ് വലിയപറമ്പിൽ, സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ടി.എ. നവാസ്, സജി നമ്പിയത്ത്, വനജ ശശികരുമാർ, അനു വട്ടത്തറ, രമേഷ് ഡി. കുറുപ്പ്, കുസാറ്റ് മുൻ ഗണിതവിഭാഗം മേധാവി പ്രൊഫ. വിജയകുമാർ അമ്പാട്ട്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിഖില തുടങ്ങിയവർ സംസാരിച്ചു.