സംസ്ഥാനതലത്തിൽ തിളങ്ങി കോട്ടയത്തെ ആശുപത്രികൾ

Sunday 20 July 2025 12:07 AM IST

കോട്ടയം : സംസ്ഥാനതലത്തിൽ ജില്ലാ ആയുർവേദ ആശുപത്രി വിഭാഗത്തിൽ 92.77 ശതമാനം മാർക്കോടെ ജില്ലാ ആയുർവേദ ആശുപത്രി അഞ്ചാം സ്ഥാനവും (ഒന്നര ലക്ഷം രൂപ) ,​ താലൂക്ക് ആശുപത്രികളിൽ 92.86 ശതമാനം മാർക്കോടെ കുറിച്ചി ഗവ.ഹോമിയോ ആശുപത്രി ഒന്നാം സ്ഥാനവും (അഞ്ചുലക്ഷം രൂപ) നേടി. ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ ജില്ലാടിസ്ഥാനത്തിൽ ഭാരതീയ ചികിത്സാ വകുപ്പിൽ മരങ്ങാട്ടുപിള്ളി ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി 97.08 ശതമാനത്തോടെയും ഹോമിയോപ്പതി വകുപ്പിൽ കാണക്കാരി ഹോമിയോ ഡിസ്‌പെൻസറി 93.33 ശതമാനത്തോടെയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുമാരനല്ലൂർ ഗവ.ആയുർവേദ ഡിസ്‌പെൻസറി, പുതുപ്പള്ളി ഗവ.ആയുർവേദ ഡിസ്‌പെൻസറി, വാഴപ്പള്ളി ഗവ.ആയുർവേദ ഡിസ്‌പെൻസറി, മാടപ്പള്ളി ഹോമിയോ ഡിസ്‌പെൻസറി, മണർകാട് ഹോമിയോ ഡിസ്‌പെൻസറി, നീണ്ടൂർ ഹോമിയോ ഡിസ്‌പെൻസറി എന്നിവയും ഇതേ വിഭാഗത്തിൽ പ്രശംസാ പുരസ്‌കാരങ്ങൾക്ക് അർഹരായി.