ഉമ്മൻചാണ്ടി അനുസ്മരണം
Sunday 20 July 2025 1:19 AM IST
വൈപ്പിൻ: യൂത്ത്‌കോൺഗ്രസ് വൈപ്പിൻ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മണ സമ്മേളനം പുതുവൈപ്പിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എം. സിനോജ്കുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിശാഖ് അശ്വിൻ അദ്ധ്യക്ഷനായി. എ.എസ്. ശ്യാംകുമാർ, എ.എം. നവാസ്, സി.വി. മഹേഷ്, കെ.കെ. ഇസഹാക്ക്, കെ.എസ്. ഹർഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. കോൺഗ്രസ് എടവനക്കാട് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി പോൾ, മണ്ഡലം പ്രസിഡന്റ് ടി.പി. വൽസൻ, സി.എം. സലാം അസീന അബ്ദുൾസലാം, വി.കെ. ഇക്ബാൽ, അഡ്വ.പി.എൻ തങ്കരാജ്, സുനിൽ തിരുവാലൂർ തുടങ്ങിയവർ പ്രസംഗിച്ചു.