മത്സ്യതൊഴിലാളി സ്ത്രീകൾ നൽകിയ ചൂര മീനുമായി

Saturday 19 July 2025 8:59 PM IST

കേന്ദ്ര സർക്കാർ വൻ കപ്പലുകൾ ഉപയോഗിച്ചുള്ള ആഴക്കടൽ മത്സ്യബന്ധനത്തിനായി കോർപ്പറേറ്റ് മുതലാളിമാർക്ക് അനുമതി നൽകുവാനുള്ള നീക്കം ഉപേക്ഷിക്കുക ,തീര സംരക്ഷണത്തിന് ശാസ്ത്രീയമായ കടൽഭിത്തി നിർമ്മാണവും ബീച്ച് പുനർ സൃഷ്ടിയും നടത്താനുള്ള സമഗ്ര പദ്ധതി ആവിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ ധർണയുടെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ എ .ഐ .സി .സി ജനറൽ സെക്രട്ടറി കെ .സി വേണുഗോപാലിന് മത്സ്യതൊഴിലാളി സ്ത്രീകൾ നൽകിയ ചൂര മീനുമായി . ടി .എൻ പ്രതാപൻ , ടി .ശരത് ചന്ദ്രപ്രസാദ് തുടങ്ങി നേതാക്കൾ സമീപം