വി. കേശവൻ സ്മാരക ഫുട്ബാൾ
Sunday 20 July 2025 12:08 AM IST
എരുമപ്പെട്ടി: അന്തരിച്ച കോൺഗ്രസ് കടവല്ലൂർ മുൻ ബ്ലോക്ക് പ്രസിഡന്റ് വി. കേശവൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷികത്തിൽ യംഗ് ഇന്ത്യ ക്ലബ് എരുമപ്പെട്ടി രണ്ടാം ഫൈവ്‌സ് ഫുട്‌ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. യുണൈറ്റഡ് സ്‌പോർട്സ് ഹബ്ബിൽ നടന്ന മത്സരം കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുൻ അംഗം കെ.ആർ. ഗിരീഷ് അദ്ധ്യക്ഷനായി. നേതാക്കളായ എം.കെ. ജോസ്, പി.എസ്. സുനീഷ്, എം.എം. സലിം, സെഫീന അസീസ്, യദു കൃഷ്ണൻ, സുനിൽ തോമസ്, മാത്യൂസ് കുണ്ടന്നൂർ, നിഖിൽ തെക്കൂട്ട്, രഖു കരിയന്നൂർ, ഹൈദർ കരിയന്നൂർ, സുധീഷ് പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. മത്സരത്തിൽ എൽ.എഫ്.സി ഇട്ടോണത്തിനെ പരാജയപ്പെടുത്തി, ചെമ്പൻ എഫ്.സി തൃശൂർ വിജയികളായി.