അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്‌കാരസമർപ്പണം
തൃശൂർ: മൂല്യങ്ങളിൽ ഉറച്ചുനിന്ന് സാംസ്‌കാരിക പ്രവർത്തനം നടത്തിയ ആളായിരുന്നു ആർ.ഐ. ഷംസുദ്ദീനെന്ന് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ. അങ്കണം ഷംസുദ്ദീൻ സ്മൃതിയുടെ എട്ടാം സ്മൃതി പുരസ്‌കാരസമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡോ. പി.വി. കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഡോ. പി. സരസ്വതി അദ്ധ്യക്ഷയായി. പി.കെ. ഗോപി വിശിഷ്ട സാഹിതീസേവാ പുരസ്‌കാരം ഏറ്റുവാങ്ങി. അലക്‌സാണ്ടർ സാം അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. കെ. ശ്രീകുമാർ, രഘുനാഥൻ പറളി, അരുൺ എഴുത്തച്ഛൻ, തെന്നൂർ രാമചന്ദ്രൻ എന്നിവർ സ്മൃതി പുരസ്‌കാരങ്ങളും ജയപ്രകാശ് എറവ്, പി.കെ. ശ്രീവത്സൻ, ഡോ. നിർമ്മല നായർ, പുഷ്പനാശാരിക്കുന്ന്, സലിം കുളത്തിപ്പടി, എ.പി. നാരായണൻകുട്ടി, എം. മാധവൻ കുട്ടി മേനോൻ, സുരേഷ് കുമാർ പാർളിക്കാട്, ആർടിസ്റ്റ് സോമൻ അഥീന എന്നിവർ തൂലികാശ്രീ പുരസ്‌കാരവും ഏറ്റുവാങ്ങി. എൻ. ശ്രീകുമാർ, തൃശ്ശിവപുരം മോഹനചന്ദ്രൻ, എം.വി. വിനീത, അനിൽ സാമ്രാട്ട്, പി. അപ്പുക്കുട്ടൻ , പി.എൻ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.