ഉമ്മൻ ചാണ്ടി അനുസ്മരണം
Sunday 20 July 2025 2:18 AM IST
മുഹമ്മ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഹമ്മ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ഡോ. മറിയം ഉമ്മൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. എം. സുഗാന്ധി അധ്യക്ഷനായി. കെ.ആർ.രാജേന്ദ്രപ്രസാദ്, ആർ.ശശിധരൻ ,സി.ഡി. ശങ്കർ ,കെ. സി. ആൻറണി ,സി.കെ.അശോകൻ ,ടി.വി.ഉദയകരൻ ,കെ.പി.ബൈജു ,കെ.കെ.സാബു , ടി.ആർ.ഷിബു, എം.ഡി.സജി എന്നിവർ സംസാരിച്ചു.