ഡയാലിസിസ് കിറ്റ് വിതരണം

Sunday 20 July 2025 12:22 AM IST

ആലപ്പുഴ : സനാതന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ അനുസ്മരണവും ഡയാലിസിസ് രോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.റഫീഖ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ബാബുജോർജ്. ബ്ലോക്ക് പ്രസിഡന്റ് കെ.എ.സാബു, സിറിയക്ക് ജേക്കബ്. സോളമൻ പഴമ്പാശ്ശേരി, കെ ജയകുമാർ, നഗരസഭ കൗൺസിലർ സുമം സ്കന്ദൻ, തങ്കച്ചൻ പുന്നശ്ശേരി. വി.എക്സ്. മാത്യു. പി രാജേന്ദ്രൻ. ഹാരിസ് സരോവരം. സിനി ബിനോയ്. ആർ.സ്കന്ദൻ തുടങ്ങിയവർ പങ്കെടുത്തു.