ഉമ്മൻചാണ്ടി അനുസ്മരണം

Sunday 20 July 2025 12:24 AM IST

ആലപ്പുഴ: കേരള പ്രദേശ് സ്കൂൾ ടീച്ചഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണം സംസ്ഥാന സെക്രട്ടറി ജോൺ ബോസ്കോ ഉദ്ഘാടനം ചെയ്തു. ആർ.തനൂജ അനുസ്മരണ പ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് കെ.ഡി.അജിമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.ആർ.ഉദയകുമാർ, വി.ശ്രീഹരി, ജോൺ ബ്രിട്ടോ, നീനു.വി.ദേവ്, കെ.ജെ.യേശുദാസ്, ബാബുരാമചന്ദ്രൻ, സാജു തോമസ്, കെ.ശ്യാംകുമാർ, വിനോദ് രാജൻ, ജെ.സുഹൈൽ, പ്രിറ്റി തോമസ്, ലിബിൻ കുര്യൻ, ശ്യാംകുമാർ, സന്ധ്യാറാണി, സിജോ ജോൺ, സോജൻ ചാക്കോ, ജസ്റ്റിൻ ജേക്കബ്, മനു.പി.ബി എന്നിവർ സംസാരിച്ചു.