സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്

Sunday 20 July 2025 12:33 AM IST

മുഹമ്മ : കോൺഗ്രസ് നേതാജി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും ഡയാലിസിസ് കിറ്റുകളുടെ വിതരണവും സൗജന്യ നേത്രചികിത്സാ ക്യാമ്പും നടത്തി. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഡോ. എം.പി. പ്രവീൺ ഉദ്ഘാടനം ചെയ്തു. മുൻ എം.പി. ഡോ. കെ.എസ്.മനോജ്‌ , മണ്ഡലം പ്രസിഡന്റ്‌ എം.പി. ജോയി , മാരാരിക്കുളം ബ്ലോക്ക് പ്രസിഡന്റ്‌ എം.എസ്. ചന്ദ്രബോസ് ,കെ.വി. മേഘനാദൻ, അഡ്വ. എം. രവീന്ദ്രദാസ്, പി. തമ്പി, എൻ. ചിദംബരൻ, സി.സി. നിസാർ, ഓമന മുരളി, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.എ.സബീന, എം.രാജ, ദീപ സുരേഷ്, പി. ധനയൻ, സി.എ. സൈഫുദ്ധീൻ, മുജീബ് റഹ്‌മാൻ പള്ളിവെളി, വൃന്ദ ശ്യാം സംസാരിച്ചു.