അന്നദാനവും വസ്ത്രവി​തരണവും

Sunday 20 July 2025 12:34 AM IST

മുഹമ്മ: .മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കലവൂർ, മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ മംഗളാപുരം മരിയൻ ദിവ്യകാരുണ്യാലയത്തിലെ അന്തേവാസി​കൾക്ക് അന്നദാനവും വസ്ത്രവിതരണവും നടത്തി. കലവൂർ മണ്ഡലം പ്രസിഡന്റ് ജി. ചന്ദ്രബാബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മണ്ണഞ്ചേരി മണ്ഡലം പ്രസിഡന്റ് ബി. അൻസിൽ സ്വാഗതം പറഞ്ഞു. മുൻ എം.പി. ഡോ. കെ. എസ് മനോജ്‌ ഉദ്ഘാടനം ചെയ്തു. കെ.വി. മേഘനാദൻ, പി. ജെ. മോഹനൻ, സിനിമോൾ സുരേഷ്,ഗീത അജയ്, ജി. ജയതിലകൻ, എം. വി. സുദേവൻ,ആർ. ജയപാലൻ തുടങ്ങി​യവർ സംസാരി​ച്ചു.