ഇൻഡിക്യൂബ് സ്‌പേസസ് ഓഹരി വിൽപ്പം ജൂലായ് 23 മുതൽ

Sunday 20 July 2025 12:02 AM IST

കൊച്ചി: ഇൻഡിക്യൂബ് സ്‌പെയ്‌സസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ) ജൂലായ് 23 മുതൽ ആരംഭിക്കും. 650 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടർമാരുടെ 50 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 225 രൂപ മുതൽ 237 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 63 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 63ന്റെ ​ഗുണിതങ്ങൾക്കും അപേക്ഷിക്കാം. അർഹരായ ജീവനക്കാർക്കായി നീക്കിവച്ചിരിക്കുന്ന വിഭാ​ഗത്തിൽ ഓഹരിയൊന്നിന് 22 രൂപ വീതം ഡിസ്ക്കൗണ്ട് ലഭിക്കും. ഓഹരികൾ എൻ.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും. ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെ.എം ഫിനാൻഷ്യൽ ലിമിറ്റഡ് എന്നിവരാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.