ശിവഗിരിയിൽ കഥാപ്രസംഗ ശതാബ്ദിഅനുസ്മരണം
Sunday 20 July 2025 1:01 AM IST
ശിവഗിരി:ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹത്തോടെ സമാരംഭിച്ച കഥാപ്രസംഗകലയുടെ ശതാബ്ദിയുടെ ഭാഗമായി ശിവഗിരിയിൽ ശതാബ്ദി സമ്മേളനവും മൺമറഞ്ഞ കാഥികരെ സ്മരിക്കലും കഥാപ്രസംഗവും നടന്നു . മഠം പി. ആർ.ഒ ഇ.എം. സോമനാഥൻ അദ്ധ്യക്ഷത വഹിച്ചു.കാപ്പിൽ സുരേഷ് കാപ്പിൽ നടരാജനെയും എം.എം പുരവൂർ മണമ്പൂർ രാധാകൃഷ്ണനെയും കാപ്പിൽ മോഹൻ കാപ്പിൽ അജയകുമാറിനെയും അനുസ്മരിച്ച് പ്രഭാഷണം നടത്തി.രാജീവ് നരിക്കൽ,മുത്താന സുധാകരൻ,അജയകുമാർ.എസ്.കരുനാഗപ്പള്ളി,ഷോണി.ജി.ചിറവിള, അനുഷ അജയകുമാർ തുടങ്ങിയവർ സംസാരിച്ചു,സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ എം.ജെ ദർഷിതും,കേരള യൂണിവേഴ്സിറ്റി കഥാപ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആർ.അർജുനും കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചു.