സപ്ലൈകോ സൂപ്പർമാർക്കറ്റ് ഉദ്ഘാടനം

Sunday 20 July 2025 12:03 AM IST

കോന്നി: സപ്ലൈകോ സൂപ്പർ മാർകറ്റ് തിങ്കളാഴ്ച മൂന്നിന് പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. കെ യു ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആനക്കൂടിന് എതിർവശത്ത് വി എം കോംപ്ലക്‌സിലാണ് പുതിയ വിൽപനശാല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ആദ്യ വിൽപന നടത്തും. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ.അശ്വതി ശ്രീനിവാസ്, ജില്ലാ സപ്ലൈ ഓഫീസർ കെ ആർ ജയശ്രീ, കോന്നി താലൂക്ക് സപ്ലൈ ഓഫീസർ ഹരീഷ് കെ പിള്ള എന്നിവർ പങ്കെടുക്കും.