എച്ച്.ഡി.എഫ്.സി ബാങ്ക് അറ്റാദായം ഉയർന്നു
Sunday 20 July 2025 12:05 AM IST
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ മൂന്ന് മാസത്തിൽ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അറ്റാദായം 12.24 ശതമാനം ഉയർന്ന് 18,155 കോടി രൂപയായി. ഓഹരി ഉടമകൾക്ക് പ്രത്യേക ലാഭവിഹിതമായി ഓഹരിയൊന്നിന് അഞ്ച് രൂപ പ്രഖ്യാപിച്ചു. ഇതോടൊപ്പം ചരിത്രത്തിലാദ്യമായി ഒരു ഓഹരിക്ക് ഒരു ഓഹരി ബോണസും നൽകാൻ ബാങ്കിന്റെ ബോർഡ് തീരുമാനിച്ചു. പലിശ ഇതര വരുമാനത്തിലെ വർദ്ധനയാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ബാങ്കിന് കരുത്തായത്.