ക്ഷേത്രത്തിലെ കാണിക്കവഞ്ചി കവർന്നു

Sunday 20 July 2025 1:20 AM IST

പൂവച്ചൽ: പൂവച്ചൽ കോട്ടാകുഴി തമ്പുരാൻകാവ് ദുർഗാദേവി ക്ഷേത്ര കവാടത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു.ക്ഷേത്രത്തിലെ പടിക്കെട്ടുകൾ പൊളിഞ്ഞത് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിൽ വെള്ളം ഒഴിക്കാൻ ക്ഷേത്ര ഭാരവാഹി എത്തിയപ്പോഴാണ് കാണിക്കവഞ്ചി തകർത്ത നിലയിൽ കാണുന്നത്.തുടർന്ന് കാട്ടാക്കട പൊലീസിൽ പരാതി നൽകി. ആറുമാസത്തിലൊരിക്കലാണ് കാണിക്കവഞ്ചി തുറന്നു പണം എടുക്കുന്നത്. 30,000ത്തോളം രൂപ ഉണ്ടാകുമെന്നും അവസാനമായി പണം എടുത്തിട്ട് മൂന്നുമാസം പിന്നിടുന്നതായും പരാതിയിൽ പറയുന്നു.